അല്‍ റഹ്ബ ആശുപത്രിയുടെ എമര്‍ജന്‍സി വിഭാഗം വിപുലീകരിക്കുന്നു

Posted on: August 22, 2013 6:00 pm | Last updated: August 22, 2013 at 6:44 pm
SHARE

അബുദാബി: രാജ്യത്തെ പ്രധാന ആശുപത്രികളിലൊന്നായ അല്‍ റഹ്ബ ആശുപത്രിയുടെ എമര്‍ജന്‍സി വിഭാഗം വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍.

അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിനു കീഴിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതി ലഭിച്ച ശേഷമാണ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. എമര്‍ജന്‍സി വിഭാഗത്തിലേക്ക് എത്തുന്നവരുടെ എണ്ണം കൂടിവരുന്നതിനാല്‍ നിലവിലുള്ള സൗകര്യങ്ങള്‍ അപര്യാപ്തമായതിനാലാണ് വിപുലീകരണം നടത്താന്‍ തീരുമാനിച്ചത്.
അബുദാബി-ദുബൈ ഹൈവേയോടു ചേര്‍ന്നാണ് ഈ ആശുപത്രി സ്ഥിതിചെയ്യുന്നത് എന്നതിനാലും ഇതിന്റെ പരിസരങ്ങളില്‍ താമസിക്കുന്നവരുടെ എണ്ണം കൂടുന്നതിനാലും ആശുപത്രിയില്‍ തിരക്കു ഏറി വരികയാണ്.
പുതിയ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ നിലവിലുള്ളതിനേക്കാള്‍ 10 ശതമാനം വരെ കൂടുതല്‍ രോഗികള്‍ക്ക് പരിചരണം നല്‍കാന്‍ കഴിയുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു. എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് ബന്ധപ്പെട്ടവര്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here