Connect with us

Gulf

കൊതുകുകളെ നശിപ്പിക്കാന്‍ മീന്‍

Published

|

Last Updated

ദുബൈ: കൊതുകുകളെ തുരത്താന്‍ മീനുകളെ രംഗത്തിറക്കുന്നു. കൊതുകു ലാര്‍വകളെ തിന്നുനശിപ്പിക്കുന്ന പ്രത്യേകയിനം മീനുകളെയാണ് നഗരസഭ ഉപയോഗപ്പെടുത്തുക.
ഇതിനുള്ള മീന്‍കുഞ്ഞുങ്ങളുടെ ഉല്‍പാദനം തുടങ്ങിയതായി കീടനിയന്ത്രണ വിഭാഗം മേധാവി ഹിഷാം അബ്ദുല്‍ റഹ്മാന്‍ യഹ്‌യ പറഞ്ഞു. പ്രായപൂര്‍ത്തിയായ മീനുകളെ ജലസ്രോതസ്സുകളിലും കൃഷിയിടങ്ങളിലെ ടാങ്കുകളിലും നിക്ഷേപിക്കും. കൊതുകുകളുടെ പ്രജനനം തടയുന്നതുള്‍പ്പെടെയുള്ള ബഹുമുഖ പദ്ധതികളാണ് നടപ്പാക്കുക. കീടനാശിനി പ്രയോഗം പരമാവധി കുറച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കും. അതേസമയം, വീടുകളിലും ഇതിനനുസരിച്ച് മുന്‍കരുതലെടുക്കണം. കുടിവെള്ള ടാപ്പുകളും ചെടികള്‍ നനയ്ക്കാനും മറ്റും ഉപയോഗിക്കുന്ന ടാപ്പുകളും ചോര്‍ന്ന് സമീപത്ത് വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. കിണറുകള്‍ക്കും ടാങ്കുകള്‍ക്കും മൂടി ഘടിപ്പിക്കുക, പഴയടയറുകളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കാതിരിക്കുക, എസിയില്‍ നിന്നുള്ള ചോര്‍ച്ച ഒഴിവാക്കുക തുടങ്ങിയവയാണ് മറ്റു നിര്‍ദ്ദേശങ്ങള്‍.

Latest