പിസി ജോര്‍ജിനെതിരായ പ്രതിഷേധം ശരിയല്ലെന്ന് കെ മുരളീധരന്‍

Posted on: August 22, 2013 12:30 pm | Last updated: August 23, 2013 at 7:42 am
SHARE

K-Muraleedharan_mainതിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെ ലക്ഷ്യം വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധം ശരിയല്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ഇത് ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങള്‍ക്ക് എതിരാണെന്നും മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പിസി ജോര്‍ജിനെതിരെ കരിങ്കൊടി പ്രതിഷേധവും കോലം കത്തിക്കല്‍ ഉള്‍പ്പടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുരളീധരന്റെ പ്രതികരണം.