Connect with us

Business

രൂപയുടെ മൂല്യത്തകര്‍ച്ച: ആശങ്കയോടെ ഗള്‍ഫ് മേഖലയിലെ സ്വര്‍ണ്ണവ്യാപാരികള്‍

Published

|

Last Updated

ദോഹ: രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ സന്തോഷിക്കുകയും നാട്ടിലേക്ക് പരമാവധി വിദേശനാണയം ഒരുക്കൂട്ടി അയച്ച് ബാങ്ക് ബാലന്‍സ് മെച്ചപ്പെടുത്തുകയും ചെയ്യുന്നവരാണ് പ്രവാസി ഇന്ത്യക്കാര്‍. വല്ലപ്പോഴും വീണു കിട്ടുന്ന അവസരം മുതലാക്കാന്‍ അവര്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.അതേസമയം ഈ രൂപത്തകര്‍ച്ചയെ വളരെ ദയനീയമായും ഭീതിയോടെയും നോക്കിക്കാണുന്ന ഒരു വിഭാഗമുണ്ട് ഗള്‍ഫ് മേഖലകളില്‍.മറ്റാരുമല്ല ഈ മേഖലയിലെ സ്വര്‍ണ്ണ വ്യാപാരികളാണവര്‍.ഒരേ സമയം രൂപയുടെ മൂല്യം തകരുകയും ഗള്‍ഫ് കറന്‍സി ഉയരുകയും ഒപ്പം ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതിതീരുവ വര്‍ദ്ധിപ്പിക്കുകയും കൂടി ചെയ്തപ്പോള്‍ സ്വര്‍ണ്ണവ്യാപാരത്തില്‍ സാരമായ തിരിച്ചടി നേരിടാന്‍ ഇടയായി.സ്വര്‍ണ്ണമാര്‍ക്കറ്റില്‍ ഇന്ത്യക്കാരാണ് ഏറിയ കൂറും വ്യാപാരം പുഷ്ടിപ്പെടുത്തുന്നവര്‍ എന്നത് ഈ മേഖലയെ സാരമായി ബാധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.പുതിയ സാഹചര്യത്തില്‍ ഭൂരിഭാഗം പേരും ഗള്‍ഫ് മാര്‍ക്കറ്റുകളില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങുന്നതിന് പകരം കയ്യിലുള്ള ഗള്‍ഫ് കറന്‍സി നാട്ടിലേക്ക് അയച്ച് അവിടെ നിന്ന് സ്വര്‍ണ്ണം വാങ്ങാനാണ് ശ്രമിക്കുന്നത്.ഇവിടെ നിന്ന് സ്വര്‍ണ്ണം വാങ്ങി നാട്ടിലേക്ക് കൊണ്ട് പോകുന്നത് പലതു കൊണ്ടും ലാഭകരമല്ല എന്നതാണ് പ്രവാസികളെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.ഗുണമേന്മയിലും കാര്യമായ മാറ്റങ്ങളൊന്നുമില്ല.ഗള്‍ഫിലും നാട്ടിലും ഒരേ മേന്മയുള്ള സ്വര്‍ണ്ണം ലഭിക്കുന്നു എന്നതും ലാഭദൃഷ്ടിയുള്ള ഇന്ത്യന്‍ ഉപഭോക്താക്കളെ ഇന്ത്യന്‍ ഗള്‍ഫില്‍ നിന്ന് സ്വര്‍ണ്ണ മാര്‍ക്കറ്റുകളിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാകുന്നുണ്ട്.രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വില വര്‍ധിച്ചിട്ടുണ്ട്. നാട്ടില്‍ വര്‍ധിച്ചതിനെക്കാള്‍ കൂടുതലാണത്. നാട്ടില്‍ പവന് 320 രൂപയാണ് കൂടിയത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 420 രൂപയുടെ വര്‍ധനവാണ് രാജ്യാന്തര വിപണിയില്‍ സംഭവിച്ചത്.

നാട്ടില്‍ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചതും ഗള്‍ഫിലെ ഇന്ത്യന്‍ ഉപഭോക്താക്കളെ ഭയപ്പെടുത്തുന്നു. നാട്ടില്‍ വിമാനമിറങ്ങുമ്പോള്‍ കസ്റ്റംസിന്റെ പിടിച്ചുപറി നേരിടേണ്ടിവരുമെന്നാണ് ഭയം.