ടുജി സ്‌പെക്ട്രം: അംബാനി ഇന്ന് കോടതിയില്‍ ഹാജരായേക്കും

Posted on: August 22, 2013 8:33 am | Last updated: August 22, 2013 at 8:33 am
SHARE

anil-ambaniന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം കുംഭകോണം കേസില്‍ സാക്ഷിയായി റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ഇന്ന് വിചാരണക്കോടതിയില്‍ ഹാജറായേക്കും. കേസ് മാറ്റിവെക്കാനാകില്ലെന്ന് വിചാരണക്കോടതി ജസ്റ്റിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അനില്‍ അംബാനിയെ വിളിച്ചുവരുത്താനുള്ള വിചാരണക്കോടതി തീരുമാനം സ്‌റ്റേ ചെയ്യണമെന്ന റിലയന്‍സിന്റെ ആവശ്യം പരിഗണിക്കാന്‍ ഇന്നലെ കോടതി വിസമ്മതിച്ചിരുന്നു.