ഖത്തര്‍ എയര്‍ വെയ്‌സ് ഇറാഖിലേക്ക് അഞ്ചാം സര്‍വ്വിസ്

Posted on: August 22, 2013 8:09 am | Last updated: August 22, 2013 at 8:09 am
SHARE

qna_qatarair_21082013ഖത്തര്‍ എയര്‍ വെയ്‌സ് അതിന്റെ ഇറാഖിലേക്കുള്ള പുതിയ സര്‍വ്വീസ് ആരംഭിച്ചു.നിലവില്‍ ഇറാഖിലെ നാലിടങ്ങളിലേക്കാണ് ഖത്തര്‍ എയര്‍ വെയ്‌സ് സര്‍വീസ് നടത്തുന്നത്. ഇറാഖിലെ സുലൈമാനിയ്യയിലേക്കാണ് അതിന്റെ അഞ്ചാം റൂട്ട്.ഈ റൂട്ടില്‍ ആഴ്ച്ചയില്‍ നേരിട്ടുള്ള നാല് സര്‍വിസുകള്‍ ഉണ്ടായിരിക്കും.ഇതോടെ ആഴ്ചയില്‍ ഖത്തറില്‍ നിന്ന് ഇറാഖിലേക്കുള്ള സര്‍വ്വിസുകളുടെ ആകെ എണ്ണം പതിനാറില്‍ നിന്ന് ഇരുപതായി ഉയരുമെന്ന് ഖത്തര്‍ എയര്‍ വെയ്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു..