സിറിയന്‍ സമൂഹത്തിനു പിന്തുണയുമായി ഖത്തര്‍

Posted on: August 22, 2013 8:08 am | Last updated: August 22, 2013 at 8:08 am
SHARE

Qna_Foreignministryസിറിയന്‍ സമൂഹത്തിനു ഖത്തറിന്റെ എല്ലാ അര്‍ത്ഥത്തിലുമുള്ള പിന്തുണകള്‍ അറിയിച്ച് ഖത്തര്‍ രംഗത്ത്.സിറിയന്‍ സമൂഹം തുടര്‍ച്ചയായി നേരിട്ടു കൊണ്ടിരിക്കുന്ന ആഭ്യന്തര കലാപങ്ങള്‍ക്കും രാസായുധപ്രയോഗ കൂട്ടക്കുരുതിയുള്‍പ്പെടെയുള്ള അക്രമ ക്രൂരതകള്‍ക്കുമെതിരെ കാര്യക്ഷമതയോടെ ഉത്തരവാദിത്തനിര്‍വ്വണത്തിനു തയ്യാറാകാന്‍ സുരക്ഷാ കൗണ്‍സിലിനോടും അന്താരാഷ്ട്ര സമൂഹത്തോടും ഖത്തര്‍ ആവശ്യപ്പെട്ടു.ദീര്‍ഘനാളായി സിറിയ അശാന്തിയുടെ വിളനിലമാണ്. അവിടെ നടന്നുകൊണ്ടിരിക്കുന്നതത്രയും സാമൂഹിക വിരുദ്ധമായ ഇടപെടലുകളാണ്.നിരപരാധികളായ സിവിലിയന്മാര്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ഉപയോഗ വിലക്ക് നിലവിലുള്ള രാസായുധപ്രയോഗത്തിലൂടെ സിറിയയുടെ നടപടി എല്ലാ ചുകപ്പുനാടകളും ലംഘിച്ചിരിക്കുകയാണ്.ഖത്തര്‍ ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.സിറിയന്‍ ജനത അനുഭവിച്ചു കൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതവും മാനവിക വിരുദ്ധവുമായ നീക്കങ്ങള്‍ ഉടനടി അവസാനിപ്പിക്കുന്നതിന് നടപടിയുണ്ടാകണം.ഇരകളും അകാരണമായി പീഡനമേല്‍ക്കുന്നവരുമായ സിറിയന്‍ സമൂഹത്തോടൊപ്പം ഖത്തര്‍ എക്കാലവുമുണ്ടാകും. അയല്‍രാജ്യങ്ങളുടെയും അന്താരഷ്ട്രസമൂഹത്തിന്റെയും മനുഷ്യാകാശ സംഘടനയുടെയും ശ്രദ്ധ സിറിയന്‍ ജനതയുടെ നേര്‍ക്ക് തിരിക്കുന്നതിനു ആവശ്യമായതെല്ലാം ഖത്തര്‍ മുന്‍കയ്യെടുത്ത് ചെയ്യും.