Connect with us

Kozhikode

അരിക്കുളം സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്ത്

Published

|

Last Updated

അരിക്കുളം: പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യമുക്ത ഗ്രാമമായി. പ്ലാസ്റ്റിക്‌രഹിത ഭവനവും പരിസ്ഥിതി സംരക്ഷണവും അടിസ്ഥാനമാക്കിയാണിത്.
ജില്ലാ ശുചിത്വ മിഷന്റെയും പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പ്ലാസ്റ്റിക് കവറുകുടെ ഉപയോഗവും വില്‍പ്പനയും 15 മുതല്‍ നിരോധിച്ചിരിക്കയാണ്. ഉറവിട മാലിന്യ സംസ്‌കരണത്തിനായി റിംഗ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റുകള്‍, പൈപ്പ് കമ്പോസ്റ്റ് എന്നിവ വീടുകളില്‍ സ്ഥാപിക്കാനുളള പദ്ധതിക്ക് തുടക്കമിട്ടുകഴിഞ്ഞു.
മണ്ണും ജലവും വായുവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഫലവൃക്ഷത്തൈകളും ഔഷധ സസ്യങ്ങളും വ്യാപകമായി വെച്ചുപിടിപ്പിക്കാന്‍ തുടങ്ങി. വിവാഹം, ഗൃഹപ്രവേശം, ഔദ്യോഗിക പരിപാടികള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍ പ്ലാസ്റ്റിക് ഇലകള്‍, കപ്പുകള്‍ എന്നിവ ഉപയോഗിക്കുന്നത് വിലക്കി. 45 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.
പഞ്ചായത്തിലെ 13 വാര്‍ഡുകളിലും കുടുംബശ്രീ വിഭാഗം ഉള്‍പ്പെടുന്ന അയല്‍ക്കൂട്ട പദ്ധതികള്‍ രൂപവത്കരിച്ചു. ഇവയുടെ കീഴില്‍ ഒരോ വാര്‍ഡിലും ഏഴ് മുതല്‍ 10 വരെയുളള ഗ്രൂപ്പുകളെയാണ് പദ്ധതി നിര്‍വഹണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് കര്‍ശനമായി വിലക്കും. 2013 ജൂണ്‍ രണ്ടിന് തുടക്കമിട്ട പരിപാടി 2014 ജൂണ്‍ അഞ്ചിന് പൂര്‍ത്തികരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി സുരേഷ് പറഞ്ഞു.

 

Latest