ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തെ ഒരു വിഭാഗം അവഗണിക്കുന്നു; ഐ ഗ്രൂപ്പ്‌

Posted on: August 22, 2013 7:47 am | Last updated: August 22, 2013 at 7:47 am
SHARE

വടക്കഞ്ചേരി: ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിര്‍ദേശത്തെ അവഗണിച്ച് വടക്കഞ്ചേരിയില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പേരില്‍ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിക്കുന്നതായി ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗം കുറ്റപ്പെടുത്തി.
മണ്ഡലം പ്രസിഡന്റ് ഏക പക്ഷീയമായാണ് കമ്മിറ്റിയുടെ പേരില്‍ യോഗം സംഘടിപ്പിക്കുന്നത്. ജില്ലയിലെ എ ഗ്രൂപ്പിന്റെ ശക്തരായ നേതാക്കളായി അറിയപ്പെടുന്ന കെ പി സി സി സെക്രട്ടറി സി ചന്ദ്രനും ഷാഫി പറമ്പില്‍ എം എല്‍ എയുമാണ് പൊതുയോഗത്തില്‍ പങ്കെടുക്കുന്നത്. ഇത് ഗ്രൂപ്പിസമില്ലാതെ മണ്ഡലം കമ്മിറ്റിയുമായി ആലോചിക്കുകയോ, മുന്‍ ഭാരവാഹികളെ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. ഇത് പരസ്യമായ ഗ്രൂപ്പ് പ്രവര്‍ത്തനമാണെന്ന് യോഗം വിലയിരുത്തി.
മുന്‍ മണ്ഡലം പ്രസിഡന്റ് വി പി മുത്തു അധ്യക്ഷത വഹിച്ചു. മുന്‍ കെ പി സി സി അംഗം എന്‍ സ്വാമിനാഥന്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി എം എസ് അബ്ദുള്‍ ഖുദ്ദൂസ്, വി മാധവന്‍, എരതരാജന്‍, പി സി സെബാസ്റ്റ്യന്‍, യു വര്‍ക്കി മാസ്റ്റര്‍, വി എ കാസിം, കെ സി അബ്ദുറഹ്മാന്‍, വി കൃഷ്ണകുമാര്‍ പ്രസംഗിച്ചു. ഐ ഗ്രൂപ്പ് ഭാരവാഹികളും പ്രവര്‍ത്തകരും യോഗം ബഹിഷ്‌ക്കരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.