ജനനന്മ യുവ കലാസാംസ്‌കാരിക സമിതി നാലാം വാര്‍ഷികമാഘോഷിച്ചു

Posted on: August 22, 2013 7:44 am | Last updated: August 22, 2013 at 7:44 am
SHARE

ആലത്തൂര്‍: ജന നന്മ യുവ കലാസാംസ്‌കാരിക സമിതിയുടെ നാലാം വാര്‍ഷികം മുന്‍മന്ത്രി വി സി കബീര്‍ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ലേഖകനായിരുന്ന കെ ബാലകൃഷ്ണന്‍നായര്‍ സ്മാരക എന്‍ഡോവ്‌മെന്റ് കളക്ടര്‍ അലി അസ്ഗര്‍ പാഷ വിതരണം ചെയ്തു.
ഉപജില്ലയില്‍ എസ് എസ് എല്‍ സിക്കും പ്ലസ്ടുവിനും സമ്പൂര്‍ണ എ പ്ലസ് നേടിയവര്‍ക്കാണ് എന്‍ഡോവ്‌മെന്റ് നല്‍കിയത് ജനനന്മ പ്രസിഡന്റ് ബൈജു വടക്കുമ്പുറം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവ് തരൂര്‍, ബി അഭിലാഷ്, കെ —ബി സുഗതന്‍, ആനന്ദ് ജയന്‍, വി സുദര്‍ശനന്‍, പ്രിയദര്‍ശിനി, ഷിനി കൃഷ്ണ, സൂര്യ, തുളസി എന്നിവര്‍ സംസാരിച്ചു.
ജനനന്മ ഭാരവാഹികള്‍: ബൈജു വടക്കുമ്പുറം (പ്രസി.), കെ ശരണ്യ (വൈ പ്രസി.), സജീവ് തരൂര്‍ (ജന സെക്ര), ആനന്ദ് ജയന്‍ (ജോ സെക്ര), ഷിനികൃഷ്ണ (ട്രഷറര്‍ ), ബി അഭിലാഷ്(കണ്‍), പ്രിയദര്‍ശിനി (വനിത കണ്‍)

LEAVE A REPLY

Please enter your comment!
Please enter your name here