Connect with us

Palakkad

മാന്‍പാറയിലേക്കുള്ള ഗതാഗത നിയന്ത്രണം മാറ്റണമെന്നാവശ്യം ശക്തമാകുന്നു

Published

|

Last Updated

നെല്ലിയാമ്പതി: നെല്ലിയാമ്പതി വിനോദസഞ്ചാര കേന്ദ്രത്തില്‍ മാന്‍പാറയിലേക്കുള്ള വനംവകുപ്പിന്റെ ഗതാഗത നിയന്ത്രണം എടുത്തുമാറ്റി മാന്‍പാറ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കണമെന്നാവശ്യം ശക്തമാകുന്നു.
മാന്‍ പാറ അടച്ചതുമൂലം ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന ടാക്‌സികളും വ്യാപാര സ്ഥാപനങ്ങളും അവതാളത്തിലാണ്. 200 ഓളം ടാക്‌സി ജീവനക്കാരാണ് ഇവിടെയുള്ളത്. നിലവിലെ നിയന്ത്രണങ്ങള്‍ മൂലം വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതും ടാക്‌സിക്കാരെ വലച്ചിരിക്കുകയാണ്. വ്യാപാരസ്ഥാപനങ്ങളില്‍ വില്‍പ്പനയും കുറഞ്ഞിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഈ സമയം ആയിരക്കണക്കിന് സന്ദര്‍ശകര്‍ വന്നിത്ത് നിലവില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടിട്ടുള്ളത്. അവധി ദിവസങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. വനസംരക്ഷണ സമിതിയുടെ കീല്‍ ഫീസ് നല്‍കി മാന്‍പാറ, കാരാശൂരി, ചര്‍ച്ച് ഹില്‍, ദോവിന്ദാമല, കട്‌ലപാറ,കാരപ്പാറ തുടങ്ങിയ ആറോളം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു സ്ഥലത്തേക്ക് മാത്രമാണ് വിനോദസഞ്ചാരികള്‍ക്ക് അനുമതിയുള്ളൂ.
മാന്‍പാറ തുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നെല്ലിയാമ്പതി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പര്‍മാരുടെ യോഗം ആവശ്യപ്പെട്ടു.
നെല്ലിയാമ്പതി ഇക്കോ ടൂറിസമായി പ്രഖ്യാപിച്ചിട്ടും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയ വനം വകുപ്പ് മാന്‍പാറ തുറക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി ഒ ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ ജോയ് വര്‍ഗീസ്, രജിത, മല്ലിക, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ രാജേഷ്, ഷജീര്‍, ബിജു, ആര്‍ രവി, സി ദേവന്‍, സധികുമാര്‍, ശിവരാമന്‍, എസ് രാജന്‍, ശ്യാം, ശാന്തപ്പന്‍, സി വി ജോസ്, ദിവാകരന്‍ പ്രസംഗിച്ചു.

Latest