15,000 രൂപയുടെ പാന്‍മസാലകള്‍ പിടികൂടി

Posted on: August 22, 2013 7:42 am | Last updated: August 22, 2013 at 7:42 am
SHARE

ഗൂഡല്ലൂര്‍: കോത്തഗിരി, കൊലകൊമ്പൈ തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി വില്‍പ്പന നടത്തുകയായിരുന്ന 15,000 രൂപയുടെ പാന്‍മസാലകള്‍ അധികൃതര്‍ പിടികൂടി. ആരോഗ്യവകുപ്പ് ഡപ്യുട്ടി ഡയറക്ടര്‍ ഡോ. ഭാനുമതിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പാന്‍പരാഗ്, ഹാന്‍സ്, പാസ്പാസ് തുടങ്ങിയ ലഹരി വസ്തുക്കള്‍ പിടികൂടിയത്. ഇവ പിന്നീട് നശിപ്പിച്ചു. പാന്‍മസാലകള്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇപ്പോള്‍ ചില കടകളില്‍ പാന്‍മസാലകള്‍ സുലഭമായി ലഭിക്കുന്നുണ്ട്. പാന്‍മസാലകള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡോ. ഭാനുമതി അറിയിച്ചു.