വാഹനാപകടത്തില്‍ മരിച്ച രതീഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Posted on: August 22, 2013 7:41 am | Last updated: August 22, 2013 at 7:41 am
SHARE

ഗൂഡല്ലൂര്‍: മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയില്‍ വാഹനാപകടത്തില്‍ മരിച്ച ദേവര്‍ഷോല മച്ചിക്കൊല്ലി സ്വദേശി പുത്തന്‍പുര കുഞ്ഞിമണിയുടെ മകന്‍ രതീഷ് (28)ന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. വെട്ടിച്ചിറയില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിഇടിച്ചായിരുന്നു രതീഷ് മരിച്ചിരുന്നത്. അപകടത്തില്‍ സുഹൃത്തുക്കളായ ആറ് പേര്‍ക്ക് പരുക്കേറ്റിരുന്നു. മൃതദേഹം ഇന്നലെ രാവിലെ എട്ട് മണിയോടെ തിരൂരങ്ങാടി ഗവ. ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ഉച്ചയോടെയാണ് മച്ചിക്കൊല്ലിയിലെ വീട്ടിലെത്തിയിരുന്നത്. മരണവാര്‍ത്ത അറിഞ്ഞ് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുക്കണക്കിന് ആളുകളാണ് വസതിയില്‍ എത്തിയിരുന്നത്. തുടര്‍ന്ന് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം വൈകുന്നേരത്തോടെ മച്ചിക്കൊല്ലിയിലെ തറവാട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഗൂഡല്ലൂരില്‍ തയ്യല്‍ ശോപ്പ് നടത്തുന്ന രതീഷും സുഹൃത്തുക്കളും വെട്ടിച്ചിറയിലേക്ക് കടയിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനായി പോയതായിരുന്നു. അപ്പോഴായിരുന്നു അപകടം സംഭവിച്ചിരുന്നത്. അപകടത്തില്‍ രതീഷ് തല്‍ക്ഷണം മരിക്കുകയായിരുന്നു. സൗമ്യമായി ഇടപെടുന്ന പ്രകൃതിക്കാരനായിരുന്നു ഇയാളെന്നാണ് അടുത്ത് ഇടപഴകുന്ന കൂട്ടുകാര്‍ പറയുന്നത്.