സുന്നികള്‍ക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കണം: അല്‍ മഖര്‍ പ്രവാസി സംഗമം

Posted on: August 22, 2013 7:40 am | Last updated: August 22, 2013 at 7:40 am
SHARE

തളിപ്പറമ്പ്: സുന്നി സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നിരന്തരം നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും അല്‍മഖര്‍ പ്രവാസി സംഗമം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ പി ഹംസ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം സയ്യിദ് മുഹമ്മദ് അസ്‌ലം ജിഫ്രി ഉദ്ഘാടനം ചെയ്തു. കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, എന്‍ അശ്‌റഫ് സഖാഫി കടവത്തൂര്‍, പി കെ ഉമര്‍ മുസ്‌ലിയാര്‍(അബുദാബി), അമീന്‍ ഹാജി(ഷാര്‍ജ), അബൂബക്കര്‍ മൗലവി, സഈദ് വായാട്(ദുബൈ), അബ്ദുറഹ്മാന്‍ പരിയാരം(സഊദി), സിയാദ് വളപട്ടണം(ബഹറൈന്‍), ജവാദ് സഖാഫി(ഖത്തര്‍), മമ്മു മൗലവി(കുവൈത്ത്), അബ്ദുസമദ് അമാനി, കമാലുദ്ദീന്‍ മൗലവി പ്രസംഗിച്ചു.