നദീതീര സംരക്ഷണത്തിന് 46.50 കോടി അനുവദിച്ചു: മന്ത്രി

Posted on: August 22, 2013 7:38 am | Last updated: August 22, 2013 at 7:38 am
SHARE

കല്‍പ്പറ്റ: സംസ്ഥാനത്തെ നദികളുടെ തീരസംരക്ഷണത്തിന് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് ഒമ്പത് ജില്ലകള്‍ക്കായി 46.50 കോടി രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ഇതില്‍ 14.67 ലക്ഷം രൂപ വയനാടിനാണ് അനുവദിച്ചിട്ടുള്ളത്. അംഗീകൃത കടവുകളില്‍ ഗേറ്റ് പില്ലറുകള്‍ പണിയുന്നതിനാണ് ഇത് വിനിയോഗിക്കുക.

നദികളുടെ വശങ്ങളിലെ ഭിത്തികള്‍ ബലപ്പെടുത്തിയും ഭിത്തി ഇല്ലാത്ത സ്ഥലങ്ങളില്‍ പുതിയവ നിര്‍മിച്ചും നദികളുടെ ശോഷണവും കയ്യേറ്റവും തടയുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കാണ് പണം അനുവദിച്ചിട്ടുള്ളത്. കാലവര്‍ഷത്തിന്റെ ആധിക്യവും അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കവും നദീതീര ഭിത്തികളുടെ ബലക്ഷയത്തിന് കാരണമായിട്ടുണ്ട്. അത് കണക്കിലെടുത്ത് ജില്ലാ വിദഗ്ധ സമിതികളുടെ ശിപാര്‍ശകള്‍ കഴിഞ്ഞ ദിവസം കൂടിയ സംസ്ഥാന ഉന്നതതല സമിതി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി തുക അനുവദിക്കാന്‍ തീരുമാനിച്ചിട്ടിള്ളതെന്നും മന്ത്രി പറഞ്ഞു.
ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളിലെ കൃഷി ആവശ്യത്തിന് വെള്ളം ലഭ്യമാക്കുന്നതിനുള്ള ചെക്ക് ഡാമുകള്‍ക്കും പണം അനുവദിച്ചിട്ടുണ്ട്. നദീതീരങ്ങളിലെ കടവുകളും, ജെട്ടികളും കാലപ്പഴക്കത്താല്‍ ബലഹീനമായിട്ടുണ്ട്. ഇവ ബലപ്പെടുത്തേണ്ടത് അനിവാര്യമായി മാറിയതായി മന്ത്രി അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here