Connect with us

Kerala

വി എം രാധാകൃഷ്ണന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ വിധി 27ന്

Published

|

Last Updated

കൊച്ചി: ശശീന്ദ്രന്‍ കേസില്‍ വ്യവസായി വി എം രാധാകൃഷ്ണന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി ബി ഐ സമര്‍പ്പിച്ച ഹരജി എറണാകുളം ഡി ജെ എം കോടതി ഈമാസം 27ലേക്ക് വിധി പറയാന്‍ മാറ്റി. മലബാര്‍ സിമന്റ്‌സ് പേഴ്‌സനല്‍ ഓഫീസര്‍ മുഹമ്മദ് സുലൈമാനെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഐസക് വര്‍ഗീസ് മുഖേന ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് ജാമ്യം റദ്ദാക്കാന്‍ സി ബി ഐ ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ താന്‍ മുഹമ്മദ് സുലൈമാനെ ഭീഷണിപ്പെടുത്തിയെന്ന സി ബി ഐയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഐസക് വര്‍ഗീസ് കോടതിയില്‍ ബോധിപ്പിച്ചു. സുലൈമാന്റെ പരാധിയുടെ അടിസ്ഥാനത്തില്‍ വാളയാര്‍ പോലിസ് നടപടികള്‍ അവസാനിപ്പിച്ചതായും പരാധിയില്‍ മറ്റു നടപടികള്‍ ആവശ്യമില്ലെന്ന് സുലൈമാന്‍ പോലിസ് സബ് ഇന്‍സ്‌പെക്ടറെ അറിയിച്ചതായും ഐസക് വര്‍ഗീസിന്റെ അഭിഭാഷകന്‍ ബി എച്ച് മന്‍സൂര്‍ കോടതിയെ അറിയിച്ചു. ജാമ്യം റദ്ദാക്കണമെന്ന സി ബി ഐയുടെ ആവശ്യം ദുരുദ്ദേശ പരമാണെന്നും സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നആരോപ്പണം തെറ്റാണെന്നും ബി എം രാധാകൃഷ്ണന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള കോടതിയില്‍ ബോധിപ്പിച്ചു. ഹരജിയില്‍ തിങ്കളാഴ്ച്ച വിധി പറയും.

Latest