ഗറാഫയില്‍ റോഡ് വഴി തിരിച്ചു വിടും

Posted on: August 22, 2013 12:27 am | Last updated: August 22, 2013 at 12:27 am
SHARE

Qna_SlopeRAദോഹ: ഗറാഫ ഏരിയയിലെ ശമാല്‍ റോഡില്‍ ഗറാഫ റൗണ്ട് എബൌട്ടിനും ചരിഞ്ഞ റൗണ്ട് എബൌട്ടിനുമിടയിലെ ഇരുവശ രണ്ടു വരിപ്പാതയിലെ വാഹന ഗതാഗതം തിങ്കളാഴ്ച്ച മുതല്‍ വഴി തിരിച്ചു വിടുമെന്ന് ഖത്തര്‍ പബ്ലിക് വര്‍ക്‌സ് അതോറിറ്റി അറിയിച്ചു. ഗറാഫ റോഡിന്റെ അറ്റകുറ്റപ്പണികള്‍, റോഡിനു താഴ്ഭാഗത്ത് നടക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ എന്നിവ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടിയാണിത്. അനുയോജ്യവും സുഗമവുമായ പാതകള്‍ പകരം സജ്ജീകരിച്ചിട്ടുണ്ട്.