സംഘടനകളുടെ ചര്‍ച്ച ഇന്ന്‌

Posted on: August 22, 2013 12:20 pm | Last updated: August 22, 2013 at 12:22 pm
SHARE

air indiaദുബൈ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബാഗേജ് അലവന്‍സ് വെട്ടിക്കുറച്ചത് ഉള്‍പ്പെടെ ഗള്‍ഫ് ഇന്ത്യക്കാരുടെ യാത്രാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിറാജ് ദിനപത്രവും ചിരന്തന സാംസ്‌കാരിക വേദിയും സംയുക്തമായി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കും.ഇന്ന്‌ (വ്യാഴം) വൈകുന്നേരം എട്ടിന് ദുബൈ ഹോസ്പിറ്റലിനു സമീപം മര്‍കസ് കോമ്പൗണ്ടിലെ സിറാജ് ഓഡിറ്റോറിയത്തിലാണ് യോഗം.

ഇന്ത്യക്കാരുടെ ഗള്‍ഫ് കുടിയേറ്റത്തിന് 50 വര്‍ഷം കഴിഞ്ഞിട്ടും എണ്ണമറ്റ ദുരിതങ്ങളിലൂടെയാണ് യാത്രയെന്ന് ഈ വേനലവധിക്കാലവും തെളിയിച്ചതായി ‘സിറാജ്’ ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരിയും ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലിയും ചൂണ്ടിക്കാട്ടി.
മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദ് ചെയ്യുക, ബാഗേജ് അലവന്‍സ് അടിക്കടി കുറക്കുക, കേരളത്തിലെ വിമാനത്താവളങ്ങളില്‍ മതിയായ സൗകര്യം ഏര്‍പ്പെടുത്താതിരിക്കുക എന്നിങ്ങനെ നിരവധി ആവലാതികളാണ് യാത്രക്കാര്‍ക്കുള്ളത്. നിരവധി തവണ ഇക്കാര്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതാണ്. എന്നിട്ടും പരിഹാരമാകാതെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. സംഘടനാ യോഗത്തില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് യോഗത്തിന്റെ ലക്ഷ്യം. സംഘടനാ പ്രതിനിധികള്‍ ശരീഫ് കാരശ്ശേരി (050-7680761), പുന്നക്കന്‍ മുഹമ്മദലി (050-6746998) എന്നിവരുമായി ബന്ധപ്പെടണം.