Connect with us

Gulf

രൂപയുടെ മൂല്യത്തകര്‍ച്ച : ഇന്ത്യയിലേക്ക് പണമൊഴുക്ക് വര്‍ധിച്ചു

Published

|

Last Updated

ദോഹ: ഡോളറിനെതിരെ രൂപ നേരിടുന്ന മൂല്യത്തകര്‍ച്ച ഒരര്‍ത്ഥത്തില്‍ പ്രാവാസികള്‍ക്ക് അനുഗ്രഹമാകുന്നു. ഒരു ഖത്തര്‍ റിയാലിനു 17.50 രൂപയാണ് ഏറ്റവും ഒടുവില്‍ ഖത്തറിലെ വിവിധ എക്‌സ്‌ചേഞ്ചുകളില്‍ ലഭിച്ചത്. ചരിത്രത്തകര്‍ച്ചയാണ് രൂപയിപ്പോള്‍ അഭിമുഖീകരിക്കുന്നത്. രൂപയുടെ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് പണം അയക്കുന്നവരുടെ എണ്ണം പതിവിലും വര്‍ധിച്ചതായി ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് എക്‌സ്‌ചേഞ്ച് നജ്മ ഔട്ട് ലെറ്റ് മേധാവി അബൂബകര്‍ പറഞ്ഞു.ശമ്പളം ലഭിക്കുന്ന സമയമല്ലാതിരുന്നിട്ടും നല്ല തിരക്കനുഭവപ്പെട്ടു. നാട്ടിലേക്ക് വന്‍തോതില്‍ പണമയക്കുമ്പോഴും അവിടത്തെ ജീവിതച്ചിലവുകളും സാധനങ്ങളുടെ ക്രമാതീതമായ വിലക്കയറ്റവും പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. അതേസമയം രൂപയുടെ മൂല്യത്തില്‍ സന്തുലിതാവസ്ഥ നില നിര്‍ത്തുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ റിസര്‍വ്വ് ബാങ്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിച്ചു.