Connect with us

National

വദ്രക്കെതിരെ കൂടുതല്‍ തെളിവുകള്‍

Published

|

Last Updated

ചാണ്ഡിഗഢ്: സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്ര നടത്തിയ അനധികൃത ഭൂമിയിടപാടിന്റെ കൂടുതല്‍ തെളിവുകള്‍ വെളിച്ചത്തായി.ഓകാരേശ്വര്‍ പ്രോപ്രര്‍ട്ടീസ് കമ്പനിയില്‍ നിന്ന് വദ്ര ഭൂമി വാങ്ങിയപ്പോള്‍ കരാറിലേര്‍പ്പെട്ട കമ്പനിയുടെ പേരിലുള്ള ചെക്കല്ല നല്‍കിയത്. ബിനാമി ഇടപാടാണ് വദ്രയുടെത് എന്ന ഹരിയാനയിലെ ഐ എ എസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംകയുടെ അവകാശവാദത്തിന് ബലമേകുന്നതാണ് ഇത്.
വദ്ര തന്റെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി കമ്പനി മുഖേനെ 3.5 ഏക്കര്‍ ഭൂമിയാണ് 2008 ഫെബ്രുവരിയില്‍ ഓംകാരേശ്വര്‍ കമ്പനിയില്‍ നിന്ന് വാങ്ങിയത്. വദ്ര പണം മുഴുവനായി അടച്ചുവെന്നാണ് ഹരിയാന സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ ഉള്ളത്. എന്നാല്‍, സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി കമ്പനിയുടെ അക്കൗണ്ടില്‍ ആ സമയത്ത് ഇത്രയും പണമില്ലായിരുന്നു. ഒരു ലക്ഷം രൂപയാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ഇതോടെ വദ്രയുടെ ഭൂമിയിടപാടിന്റെ ദുരൂഹതകള്‍ വര്‍ധിക്കുകയാണ്.

Latest