ബ്രാഡ്‌ലി മാനിംഗിന് 35 വര്‍ഷം തടവ്

Posted on: August 21, 2013 9:10 pm | Last updated: August 21, 2013 at 9:10 pm
SHARE

_69412478_bradreu21augവാഷിംഗ്ടണ്‍: അമേരിക്കയുടെ യുദ്ധരഹസ്യങ്ങള്‍ വിക്കിലീക്‌സിന് ചോര്‍ത്തി നല്‍കി എന്ന കുറ്റത്തിന് 25കാരനായ മിലിട്ടറി ഓഫീസര്‍ ബ്രാഡ്‌ലി മാനിംഗിന് 35 വര്‍ഷം തടവുശിക്ഷ വിധിച്ചു. മിലിറ്ററി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. ചാരവൃത്തിയുള്‍പ്പടെ 20 കുറ്റം മാനിംഗിന് മേല്‍ കോടതി ജൂണില്‍ ചുമത്തിയിരുന്നു.

കഴിഞ്ഞയാഴ്ച തനിക്ക് വന്ന വീഴ്ചയില്‍ താന്‍ രാജ്യത്തോട് മാപ്പു ചോദിക്കുന്നതായി മാനിംഗ് പറഞ്ഞിരുന്നു.
2010 മുതല്‍ തടവിലായിരുന്ന മാനിംഗിന് ഇതുവരെ അനുഭവിച്ച തടവ് ശിക്ഷയില്‍ നിന്ന് കുറവ് കിട്ടിയേക്കും.