വാഗണാര്‍ സ്റ്റിന്‍ഗ്രേ പുറത്തിറക്കി; വില 4.09 ലക്ഷം

Posted on: August 21, 2013 8:22 pm | Last updated: August 21, 2013 at 8:22 pm
SHARE

wagon r stingray

ന്യൂഡല്‍ഹി: മാരുതി വാഗണാറിന്റെ പുതിയ വേരിയന്റ് വാഗണാര്‍ സ്റ്റിന്‍ഗ്രേ ഡല്‍ഹിയില്‍ പുറത്തിറക്കി. ഒരു ലിറ്റര്‍ കെ 10 ബി പെട്രോള്‍ എന്‍ജിനോട് കൂടിയ വേരിയന്റാണ് പുറത്തിറക്കിയത്. 4.09 ലക്ഷം രൂപയാണ് പുതിയ വാഗണാറിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.

നിലവിലെ വാഗണാറിനേക്കാള്‍ സ്‌പോര്‍ട്ടി മോഡലിലാണ് പുതിയ വാഗണാര്‍ എത്തുന്നത്. കെട്ടിലും മട്ടിലും കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രൊജക്ടര്‍ ബീം യൂണിറ്റോട് കൂടിയ മെലിഞ്ഞ ഹെഡ്‌ലാംപ്, പരന്ന ബോണറ്റ്, പുതുമയാര്‍ന്ന ഗ്രില്ല്, പുതിയ മോഡലിലുള്ള ബംപര്‍ തുടങ്ങിയവയാണ് സ്റ്റിന്‍ഗ്രേയുടെ മുന്‍വശത്ത് കാണാവുന്ന പ്രത്യേകതകള്‍. ഇടത് വലതുവശങ്ങള്‍ക്ക് കാര്യമായ വ്യത്യസ്തകളില്ല. പിന്‍വശത്തെ ലൈറ്റും ബംപറും പുതിയ മോഡലിലാണ്. ഇതിന് പുറമെ അലോയ് വീലും സ്റ്റിന്‍ഗ്രേക്കുണ്ട്.

അതേസമയം, എന്‍ജിന്‍ സംബന്ധമായി കാരയമായ മാറ്റങ്ങളൊന്നും ഇല്ല. മൂന്ന് സിലിണ്ടറോട് കൂടിയ 67 ബി പി എച്ച് 1.0 ലിറ്റര്‍ കപ്പാസിറ്റിയുള്ള കെ 10 എന്‍ജിന്‍ തന്നെയാണ് സ്റ്റിന്‍ഗ്രേക്കും കരുത്ത് പകരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here