Connect with us

Gulf

നിവേദക സംഘം ഇന്ന് ഡല്‍ഹിക്ക്‌

Published

|

Last Updated

അബുദാബി: ഇന്ത്യന്‍ മീഡിയ അബുദാബിയുടെ ആഭിമുഖ്യത്തില്‍ എയര്‍ ഇന്ത്യാ എക്‌സപ്രസ് ബാഗേജ് പരിധി വെട്ടിക്കുറച്ചതിനെതിരെ വിവിധ സാമൂഹിക സാംസ്‌ക്കാരിക സംഘടനാ പ്രതിനിധികള്‍ ഇന്ന് (ബുധന്‍) രാത്രി 10.30ന് അബുദാബിയില്‍ നിന്ന് ഡല്‍ഹിക്കു പോകും. പ്രധാന മന്ത്രി മന്‍ മോഹന്‍സിംഗ്, വ്യോമയാന മന്ത്രി അജിത്‌സിംഗ്, സഹ മന്ത്രി കെ സി വേണു ഗോപാല്‍, പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി, കേരളത്തില്‍ നിന്നുള്ള മറ്റു മന്ത്രിമാര്‍, എം പിമാര്‍ എന്നിവരെയും നിവേദക സംഘം നേരില്‍ കണ്ടു ബഗേജ് പരിധി വെട്ടിക്കുറക്കുന്നതിലൂടെ പ്രവാസികള്‍ക്കു വരാനിരിക്കുന്ന ദുരിതത്തെക്കുറിച്ചു വിശദീകരിക്കും. പ്രവാസികളെ വെട്ടിലാക്കുന്ന തീരുമാനം പിന്‍വലിപ്പിക്കാന്‍ കഴിയുന്ന സമ്മര്‍ദം ചെലുത്താന്‍ കേരളത്തില്‍ നിന്നുള്ള എം പിമാരുടെ സഹായം തേടും.
ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് ടി എ അബ്ദുല്‍ സമദ്, ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ തോമസ് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളുടെ നിവേദക സംഘം ഇന്നു രാത്രി 10.30ന് ഇത്തിഹാദ് വിമാനത്തില്‍ ഡല്‍ഹിക്കു പുറപ്പെടുക.
മലയാളി സമാജം ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ്, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, ഇന്ത്യന്‍ മീഡിയ വൈസ് പ്രസിഡന്റ് ആഗിന്‍ കീപ്പുറം, എമിറേറ്റ്‌സ് ഫ്രട്ടേനിറ്റി ഫോറം പ്രസിഡന്‌റ് എ എം ഇബ്രാഹിം എന്നിവരും ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് പി ബാവഹാജി നാട്ടില്‍ നിന്നും സംഘത്തോടൊപ്പം ചേരും.

Latest