മുല്ലപ്പെരിയാര്‍ കേസില്‍ വാദം പൂര്‍ത്തിയായി

Posted on: August 21, 2013 7:38 pm | Last updated: August 21, 2013 at 7:38 pm
SHARE

mullapperiyarന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസിലെ വാദം സുപ്രീംകോടതിയില്‍ പൂര്‍ത്തിയായി. കഴിഞ്ഞ മാസമാണ് കേസില്‍ അന്തിമവാദം തുടങ്ങിയത്. രണ്ടുഭാഗത്തിനും പറയാനുള്ള കാര്യങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ എഴുതി നല്‍കാനും കോടതി സമയം നല്‍കിയിട്ടുണ്ട്.

പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അനുകൂല നിരീക്ഷണങ്ങള്‍ കോടതി വാദത്തിനിടെ നടത്തിയിരുന്നു.