Connect with us

Gulf

ആശുപത്രികളില്‍ ആന്‍ഡ്രോയിഡ് ടാബ്‌ലെറ്റുകളുമായി ഡി എച്ച് എ

Published

|

Last Updated

ദുബൈ: രോഗികള്‍ക്ക് ബാഹ്യലോകവുമായുള്ള ബന്ധം മുറിയാതിരിക്കാന്‍ ആന്‍ഡ്രോയിഡ് ടാബ്‌ലെറ്റുകളുമായി ദുബൈ ഹെല്‍ത്ത് അതോറിറ്റി(ഡി എച്ച് എ).
ദുബൈ ഹോസ്പിറ്റലിലും റാശിദ് ഹോസ്പിറ്റളിലും ടാബ്‌ലെറ്റ് എത്തിച്ചാണ് ഇത്തരം ഒരു വിപ്ലവത്തിന് അതോറിറ്റി തുടക്കമിട്ടിരിക്കുന്നത്. രോഗികള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ കിടക്കകരുകില്‍ ടാബ്‌ലെറ്റുകള്‍ ഒരുക്കുക എന്നത് തികച്ചു വിപ്ലവപരമായ കാര്യമാണെന്ന് അതോറിറ്റി വ്യക്തമാക്കി. എമിറേറ്റില്‍ ഡി എച്ച് എക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 14 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഒപ്പം സ്‌പെഷാലിറ്റി സെന്ററുകളിലും ആശുപത്രികളിലുമാവും ടാബ്‌ലെറ്റ് നല്‍കുക. ഇതിന്റെ ആദ്യ ഘട്ട വിതരണമാണ് കഴിഞ്ഞ ദിവസം നടന്നത്. ആദ്യ 3,000 ടാബ്‌ലെറ്റുകളില്‍ മുന്തിയ പരിഗണന നല്‍കിയത് ദുബൈ ഹോസ്പിറ്റലിനും റാശിദ് ഹോസ്പിറ്റലിനുമാണ്. റാശിദ് ഹോസ്പിറ്റലിന് 784ഉം ദുബൈ ഹോസ്പിറ്റലിന് 712 ടാബ്‌ലെറ്റുകളുമാണ് നല്‍കിയത്. ഇതോടെ ആശുപത്രിയിലെ ഓരോ കിടക്കക്കരുകിലും ടാബ്‌ലെറ്റുകള്‍ സ്ഥാനം പിടിച്ചു. ലത്തീഫ ഹോസ്പിറ്റലിലെ 448 കിടക്കകളിലും ഹത്ത ഹോസ്പിറ്റലിലെ 119 കിടക്കകളിലും ടാബ്‌ലെറ്റുകള്‍ ഇതോടൊപ്പം സ്ഥാനം പിടിച്ചിട്ടുണ്ട്. ആശുപത്രികളെ സ്മാര്‍ട്ടാക്കി മാറ്റുന്നതിന്റെ ഭാഗമാണ് ടാബ് ലെറ്റ് സജ്ജമാക്കുന്നതെന്ന് ഡി എച്ച് എ ഡയറക്ടര്‍ ജനറല്‍ ഈസ അല്‍ മൈദൂര്‍ വ്യക്തമാക്കി.

 

Latest