ഇത്തിസലാത്ത് ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ്

Posted on: August 21, 2013 7:00 pm | Last updated: August 21, 2013 at 7:00 pm
SHARE

etisalatഅബുദാബി: യൂണിയന്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ സഹകരണത്തോടെ ഇത്തിസലാത്ത് റിവാര്‍ഡ്‌സ് അംഗങ്ങള്‍ക്കായി ഇന്‍ഷുറന്‍സ് പാക്കേജുകള്‍ ആരംഭിച്ചു. വാഹന ഇന്‍ഷൂറന്‍സ്, ട്രാവല്‍ ഇന്‍ഷൂറന്‍സ് എന്നിവയാണ് ഇത്തിസലാത്ത് ഉപഭോക്താക്കള്‍ക്കായി കമ്പനി ഒരുക്കിയിരിക്കുന്നത്.
അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ റിപ്പയറിംഗ്, പകരം വാഹനം നല്‍കല്‍, ഒമാനിലും ഖത്തറിലും ഇന്‍ഷുറന്‍സ് പരിരക്ഷ, പ്രീമിയം പോളിസിയില്‍ 100 ദിര്‍ഹം ചെലവഴിക്കുമ്പോള്‍ 1,000 റിവാര്‍ഡ്‌സ് പോയിന്റ് തുടങ്ങിയവയാണ് വാഹന ഇന്‍ഷുറന്‍സില്‍ അടങ്ങിയിരിക്കുന്ന ആനുകൂല്യങ്ങള്‍. കൂടാതെ, ആദ്യത്തെ മൂന്നു മാസം സൗജന്യമായി വ്യക്തിഗത അപകട സംരക്ഷണ ഇന്‍ഷുറന്‍സ് ലഭിക്കും. കൂടാതെ എല്ലാ മാസവും 1,00,000 പോയിന്റുകള്‍ നേടാനുള്ള അവസരവുമുണ്ട്. ട്രാവല്‍ ഇന്‍ഷ്വറന്‍സ് പാക്കേജില്‍ ചേരുന്നവര്‍ക്ക് 100 ദിര്‍ഹം ചെലവഴിക്കുമ്പോള്‍ 1,300 റിവാര്‍ഡ്‌സ് പോയിന്റുകള്‍ കിട്ടും. കൂടാതെ ഒരു ഏകവാര്‍ഷിക പോളിസി കുടുംബത്തിനു മുഴുവനായി ലഭിക്കുകയും ചെയ്യുന്നു. പദ്ധതികളുടെ ഭാഗമാകാന്‍ ‘ഇന്‍ഷ്വര്‍’എന്ന് 9213 എന്ന നമ്പറിലേക്ക് സന്ദേശം അയയ്ക്കുകയോ 800 84248 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here