Connect with us

Gulf

പത്താം തരം തുല്യതാ കോഴ്‌സിന്റെ രണ്ടാം ബാച്ചിന് അബുദാബിയില്‍ തുടക്കം

Published

|

Last Updated

അബുദാബി: പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരതാ മിഷന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പത്താം തരം തുല്യതാ കോഴ്‌സിന്റെ രണ്ടാം ബാച്ചിലേക്കുള്ള റജിസ്‌ട്രേഷന്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ആരംഭിച്ചു.
17 വയസ്സു പൂര്‍ത്തിയായവര്‍ക്കും ഔപചാരിക തലത്തില്‍ ഏഴാം ക്ലാസ്സ് പാസ്സായവര്‍ക്കും ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം നിര്‍ത്തിയവര്‍ക്കും എസ്. എസ്. എല്‍. സി. തോറ്റവര്‍ക്കും അപേക്ഷിക്കാം.
31 ന് മുമ്പായി പൂരിപ്പിച്ച അപേക്ഷ അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഓഫീസില്‍ ലഭിച്ചിരിക്കണം. രണ്ടാം ബാച്ചിലേക്കുള്ള ക്ലാസ്സുകള്‍ ഒക്ടോബര്‍ ആദ്യ വാരം ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റര്‍ ഓഫീസുമായോ ഇനി പറയുന്ന ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക. 02-6424488, 050-6926245.