Connect with us

International

രാസായുധ പ്രയോഗം; സിറിയയില്‍ കൂട്ടക്കുരുതി

Published

|

Last Updated

ഡമാസ്‌കസ്: ആഭ്യന്തര കലാപം മൂര്‍ച്ഛിക്കുന്ന സിറിയയില്‍ വിമതര്‍ക്ക് നേരെ സൈന്യം രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ സിവിലിയന്‍മാര്‍ ഉള്‍പ്പെടെ 600ലേറെ പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു. തലസ്ഥാനമായ ഡമാസ്‌കസിലും സമീപ പ്രദേശങ്ങളിലുമാണ് പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ സൈന്യം ആക്രമണം നടന്നത്. എന്നാല്‍ രാസായുധ പ്രയോഗം നടന്നിട്ടില്ലെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറയുന്നു.

ഡമസ്‌കസിലെ സമാല്‍ക്ക, അര്‍ബീന്‍, ഐന്‍ തര്‍മ എന്നീ പ്രദേശങ്ങളിലാണ് രാസായുധം ഉപയോഗിച്ചുള്ള ആക്രമണമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രാസായുധം നിറച്ച തോക്കുകള്‍ ഉപയോഗിച്ചതായിരുന്നു ആക്രമണം. മരിച്ചവരില്‍ ഏറെയും കുട്ടികളും സ്ത്രികളുമാണ്. സിറിയയില്‍ നടന്നത് വന്‍ കൂട്ടക്കൊലയാണെന്നും രാജ്യാന്തര സമൂഹം ഉടന്‍ ഇടപെടണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.

ആഭ്യന്തര കലാപത്തിനിടയില്‍ സിറിയയില്‍ സൈന്യം രാസായുധം പ്രയോഗിച്ചുവോ എന്നന്വേഷിക്കാന്‍ യു.എന്‍ വിദഗ്ധ സംഘം രാജ്യത്തെത്തൊന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Latest