കുവൈത്ത് ഐ സി എഫ് ആദര്‍ശ സമ്മേളനം 23ന്

Posted on: August 21, 2013 5:12 pm | Last updated: August 21, 2013 at 5:12 pm
SHARE

kuwait mapകുവൈത്ത്: ഐ സി എഫ് കുവൈത്ത് നാഷണല്‍ കമ്മിറ്റി ആദര്‍ശ സമ്മേളനം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 23ന് വെള്ളിയാഴ്ച സാല്‍മിയ പ്രൈവറ്റ് എജ്യൂക്കേഷന്‍ ഡയറക്ടറേറ്റ് ഹാളിലാണ് പരിപാടി. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടിയില്‍ വഹാബ് സഖാഫി മമ്പ്ാട് വീഡിയോ ക്ലിപ്പിംഗ് സഹിതം പ്രഭാഷണം നടത്തും.

കുവൈത്തിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും പരിപാടിയിലേക്ക് എത്തിച്ചേരാന്‍ വാഹന സൗകര്യം ഉണ്ടാകുമെന്നും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്നും സംഘാടകര്‍ അറിയിച്ചു.