സുഡാനിലെ പ്രളയക്കെടുതി; സഹായങ്ങള്‍ ഏകോപിപ്പിക്കാന്‍ ദഅവാ ഓര്‍ഗനൈസേഷന്‍ യോഗം

Posted on: August 21, 2013 4:57 pm | Last updated: August 21, 2013 at 4:57 pm
SHARE

Qna_Sudanfloodsദോഹ: പ്രളയക്കെടുതിയില്‍ പൊറുതി മുട്ടുന്ന സുഡാന് കൂടുതല്‍ സഹായങ്ങള്‍ എത്തുന്നതും അവ ഏകോപിപ്പിക്കുന്നതും സംബന്ധിച്ച് ആലോചിക്കാന്‍ ഖത്തറിലെ ചാരിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരഭങ്ങളുടെ യോഗം ചേരുന്നു. ഇസ്ലാമിക് ദഅവാ ഓര്‍ഗനൈസേഷന്റെ കീഴില്‍ സംഘടനയുടെ ആസ്ഥാനത്താണ് യോഗം വിളിച്ചിരിക്കുന്നത്. സുഡാന് കൂടുതല്‍ കാര്യക്ഷമമായ സേവന സഹായങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ആവശ്യകതയും ആയതിനു സ്വീകരിക്കേണ്ട ഉചിതമായ മാര്‍ഗങ്ങളെ കുറിച്ചും യോഗം വിശദമായി ചര്‍ച്ച ചെയ്യും. മറ്റു ചാരിറ്റി സംരംഭങ്ങളുമായി സഹകരിച്ച് സുഡാനിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ ചെയ്യാനുദ്ദേശിക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഏകോപിപ്പിക്കുന്നതിനു കൂടിയാണ് യോഗം. വിഷയത്തില്‍ അഭിപ്രായ സമന്വയം ഉറപ്പാക്കി സുഡാന്‍ ജനതയോടൊപ്പം സഹായ ഹസ്തങ്ങളുമായി നിലകൊള്ളേണ്ടതിന്റെ ആവശ്യകതയും സംഗമം ഊന്നിപ്പറയും.