Connect with us

Business

മൂല്യം വീണ്ടുമിടിഞ്ഞു; ഡോളറിനെതിരെ രൂപ 63.43 എന്ന നിലയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ബുധനാഴ്ച രാവിലത്തെ വ്യാപാരത്തില്‍ നേരിയ തിരിച്ചുവരവ് നടത്തിയെങ്കിലും ഉച്ചക്ക് ശേഷം ഡോളറിനെതിരെ മൂല്യം വീണ്ടും കൂപ്പുകുത്തി. ഡോളറുമായുള്ള വിനിമയത്തില്‍ രാവിലെ 63.16 എന്ന നിലയില്‍ ആരംഭിച്ച വ്യാപാരം ഉച്ചയോടെ 64.43 എന്ന നിലയിലേക്ക് ഇടിയുകയായിരുന്നു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

റിസര്‍വ് ബേങ്ക് നടപടികളുടെ ഫലമായി ബുധനാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ നേരിയ തിരിച്ചുവരവുണ്ടായത് പ്രതീക്ഷക്ക് വകനല്‍കിയിരുന്നു. ഇതോടെ ഓഹരി വിപണികളും ഉണര്‍ന്നു. എന്നാല്‍ ഉച്ചയോടെ കാര്യങ്ങള്‍ വീണ്ടും തകിടം മറിയുകയായിരുന്നു. ബി എസ് സി സൂചിക 600 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയും ഇടിവ് രേഖപ്പെടുത്തി.

ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 64.13 എന്ന നിലയില്‍ എത്തിയിരുന്നു. രൂപയുടെ മൂല്യത്തകര്‍ച്ച വരും ദിവസങ്ങളിലും തുടരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Latest