വിശ്വാസവഞ്ചനാ കേസ്: അല്‍ ബറാദിയെ വിചാരണ ചെയ്യും

Posted on: August 21, 2013 9:01 am | Last updated: August 21, 2013 at 9:01 am
SHARE

albaradiകെയ്‌റോ: രാജ്യത്തോട് വിശ്വാസ വഞ്ചന കാണിച്ചുവെന്ന കുറ്റത്തിന് ഈജിപത് മുന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ ബറാദിയെ വിചാരണ ചെയ്യാന്‍ കോടതി തീരുമാനം. സെപ്റ്റംബറില്‍ വിചാരണ തുടങ്ങാന്‍ കെയ്‌റോയിലെ കോടതിയാണ് ഉത്തരവിട്ടത്.

മുര്‍സി അനുകൂലകളുടെ പ്രക്ഷോഭങ്ങള്‍ക്കിടെ തിടുക്കപ്പെട്ട് രാജിവെച്ചു എന്നതാണ് അല്‍ ബറാദിക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. ഇത് രാജ്യത്തോടുള്ള വഞ്ചനയാണെന്ന് പരാതിക്കാരന്‍ പറയുന്നു. കെയ്‌റോ ഹെല്‍വാന്‍ യൂണിവേഴ്‌സ്റ്റിയിലെ പ്രൊഫസറാണ് അല്‍ബറാദിക്കെതിരെ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.