എസ് എസ് എഫ് ക്യാമ്പസ് മെമ്പര്‍ഷിപ്പ് വിതരണം നടത്തി

Posted on: August 21, 2013 7:47 am | Last updated: August 21, 2013 at 7:47 am
SHARE

നിലമ്പൂര്‍: ‘അറിവിനെ സമരായുധമാക്കുക’ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് ക്യാമ്പസുകളില്‍ നടത്തിവരുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ നിലമ്പൂര്‍ ഡിവിഷന്‍ തല ഉദ്ഘാടനം മമ്പാട് എം ഇ എസ് കോളജില്‍ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി നിര്‍വഹിച്ചു. ജില്ലാ പ്രവര്‍ത്തക സമിതിയംഗം പി ഫിറോസ്ഖാന്‍, ഡിവിഷന്‍ ക്യാമ്പസ് സെക്രട്ടറി അബ്ദുല്‍കരീം വഴിക്കടവ്, ഹുസുനുല്‍ മുബാറക് സംബന്ധിച്ചു.

കൊണ്ടോട്ടി: എസ് എസ് എഫ് കൊണ്ടോട്ടി ഡിവിഷന്‍തല മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ഇ എം ഇ എ കോളജ് ക്യാമ്പസില്‍ ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് മൂര്‍ത്തള തിരൂര്‍ക്കാട് നിര്‍വഹിച്ചു. സി കെ എം ഫാറൂക്ക്, ബശീര്‍ സഖാഫി, കെ എ ഗഫൂര്‍ സംബന്ധിച്ചു. ഇബ്‌റാഹിം മുണ്ടക്കല്‍ സ്വാഗതവും ഉല്‍സാര്‍ നന്ദിയും പറഞ്ഞു.

പെരിന്തല്‍മണ്ണ: എം ഇ എസ് മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ നടന്ന മെമ്പര്‍ഷിപ്പ് വിതരണോത്ഘാടനം എസ് എസ് എഫ് ജില്ലാ സെക്രട്ടറി പി കെ മുഹമ്മദ് ശാഫി വെങ്ങാട് നിര്‍വഹിച്ചു. അന്‍സാര്‍ അഹ്‌സനി, അബ്ദുര്‍റഷീദ് സഖാഫി, സൈനുദ്ദീന്‍ മേലാറ്റൂര്‍, ഹുസൈന്‍, അഷ്ഫല്‍, ഉമ്മര്‍, സ്വാലിഹ്, സ്വാഹിര്‍ പ്രസംഗിച്ചു.

തിരൂരങ്ങാടി: തിരൂരങ്ങാടി ഡിവിഷന്‍തല ഉദ്ഘാടനം പി എസ് എംഒ കോളജ് പരിസരത്ത് വി മുജീബ് റഹ്മാന്‍സഖാഫി നിര്‍വഹിച്ചു. സകരിയ്യ കുണ്ടൂര്‍ അധ്യക്ഷത വഹിച്ചു. ശാഫി സഖാഫി, സഫ്ഹീദ് പരപ്പനങ്ങാടി, സുഹൈല്‍ വേങ്ങര, ഫൈറൂസ് കാച്ചടി പ്രസംഗിച്ചു.