എസ് വൈ എസ് ജില്ലാ പാഠശാല: പ്രീ സിറ്റിംഗ് നാളെ

Posted on: August 21, 2013 7:46 am | Last updated: August 21, 2013 at 7:46 am
SHARE

മലപ്പുറം: സമസ്ത കേരള സുന്നിയുവജന സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടുത്ത മാസം ആറ്, ഏഴ് തീയതികളില്‍ അരീക്കോട് മജ്മഇല്‍ നടക്കുന്ന പാഠശാലയിലെ പ്രതിനിധികള്‍ക്കായി പ്രീ സിറ്റിംഗ് ക്യാമ്പ് നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മുതല്‍ അഞ്ച് വരെ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ നടക്കും.
സംഘടനാ സ്‌കൂളിന്റെ ഭാഗമായി നടക്കുന്ന പാഠശാലയില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും സോണ്‍ ഭാരവാഹികളുമാണ് പങ്കെടുക്കേണ്ടത്. എടക്കര, നിലമ്പൂര്‍, വണ്ടൂര്‍ സോണ്‍ പ്രതിനിധികള്‍ നിലമ്പൂര്‍ മജ്മഇലും പെരിന്തല്‍മണ്ണ, കൊളത്തൂര്‍, മലപ്പുറം, മഞ്ചേരി സോണ്‍ പ്രതിനിധികള്‍ മലപ്പുറം വാദീസലാമിലും അരീക്കോട്, എടവണ്ണപ്പാറ, പുളിക്കല്‍, കൊണ്ടോട്ടി സോണ്‍ പ്രതിനിധികള്‍ കൊണ്ടോട്ടി സോണ്‍ ഓഫീസിലും തേഞ്ഞിപ്പലം, തിരൂരങ്ങാടി, വേങ്ങര, കോട്ടക്കല്‍, താനൂര്‍ സോണ്‍ പ്രതിനിധികള്‍ കക്കാട് സുന്നി മദ്‌റസയിലും തിരൂര്‍, കുറ്റിപ്പുറം, എടപ്പാള്‍, പൊന്നാനി സോണ്‍ പ്രതിനിധികള്‍ പുത്തനത്താണി അല്‍മദീനയിലും നടക്കുന്ന പ്രീ സിറ്റിംഗുകളിലാണ് പങ്കെടുക്കേണ്ടത്.
ജില്ലാ നേതാക്കളായ പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, ജമാല്‍ കരുളായി, അലവിക്കുട്ടി ഫൈസി എടക്കര, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, പി വി മുഹമ്മദ്, അബൂബക്കര്‍ പടിക്കല്‍, കെ ടി ത്വാഹിര്‍ സഖാഫി, സി കെ യു മൗലവി മോങ്ങം നേതൃത്വം നല്‍കും.