ഖത്തര്‍ ചാരിറ്റിയുടെ പ്രവര്‍ത്തനം വിപുലമാക്കുന്നു

Posted on: August 21, 2013 7:42 am | Last updated: August 21, 2013 at 7:42 am
SHARE

imagesദോഹ : ഖത്തര്‍ ചാരിറ്റിയുടെ 2013 ലെ ഇന്തോനേഷ്യക്കുള്ള സഹായങ്ങള്‍ ഇരുപതു മില്ല്യന്‍ റിയാല്‍ കവിഞ്ഞതായി ഖത്തര്‍ ചാരിറ്റിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. .ഇക്കാലയളവില്‍ നിര്‍ധനരും നിരാലംബരുമായ രണ്ടു ലക്ഷത്തി എണ്‍പതിനായിരത്തോളം ആളുകളാണ് അതിന്റെ ഗുണഭോക്താക്കളായി തീര്‍ന്നത്. നടപ്പു വര്‍ഷത്തിന്റെ നാലിലൊന്ന് പിന്നിടുമ്പോള്‍ നാലര മില്യനോളം മതിപ്പ് ചെലവ് കണക്കാക്കപ്പെടുന്നതും ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം പേര്‍ക്ക് സേവനം ലഭ്യമാകുന്നതുമായ എഴുപത്തിമൂന്നോളം പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്.