ഖത്തറില്‍ മത്സ്യ വിപണന നിയമങ്ങള്‍ കര്‍ശനമാക്കുന്നു

Posted on: August 21, 2013 7:40 am | Last updated: August 21, 2013 at 7:40 am
SHARE

235 (1)ദോഹ: അല്‍ ഖോര്‍,വക്‌റ ,ശമാല്‍ എന്നിവിടങ്ങളില്‍ നിന്ന് സെന്‍ട്രല്‍ മാര്‍ക്കറ്റിലേക്കും മത്സ്യമാര്‍ക്കറ്റുകളിലേക്കും തുറന്ന വാഹനങ്ങളില്‍ മത്സ്യം കയറ്റികൊണ്ട് പോകുന്നതിനെതിരെ നിരീക്ഷണം കര്‍ശനമാക്കാന്‍ ഖത്തര്‍ മിനിസ്ട്രി ഓഫ് എന്‍വയര്‍ മെന്റ്‌നു കീഴിലുള്ള ഫിഷറീസ് വകുപ്പ് ഖത്തറിലെ വിവിധ മുനിസിപ്പാലിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. തുറന്ന വാഹനത്തില്‍ മത്സ്യം കടത്തുന്നത് നിയമവിരുദ്ധവും ഖത്തറിലെ സെന്‍ട്രല്‍ മാര്‍ക്കറ്റിലേക്ക് മത്സ്യനീക്കം നടത്തുമ്പോള്‍ പാലിക്കണമെന്ന് അനുശാസി ച്ചിട്ടുള്ള അംഗീകൃത മത്സ്യനീക്ക വിപണന നിര്‍ദേശങ്ങള്‍ക്ക് നിരക്കാത്തതുമാണ്. മെച്ചപ്പെട്ട ഗുണനിലവാരം പുലത്തുന്ന മത്സ്യസമ്പത്ത് ലഭ്യമാക്കുന്നതിന് അതാതു മേഖലകളില്‍ നിശ്ചിത നിയമങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്.അതിന്റെ ഭാഗമായി മത്സ്യവും അനുബന്ധ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും വാഹനങ്ങള്‍ക്കും ആയതിന്റെ അനുമതി പത്രം ഉണ്ടോ എന്നുറപ്പ് വരുത്തും. ആവശ്യമായ ലൈസന്‍സ് ഇല്ലാതെ വണ്ടികളില്‍ മത്സ്യവ്യാപാരം നടത്തുന്നവരെ മുനിസിപ്പാലിറ്റി നിരീക്ഷിക്കും.മത്സ്യം കൊണ്ട് പോകുന്നിടത്തും കയറ്റുകയും ഇറക്കുകയും ചെയ്യുന്നിടങ്ങളിലും പാലിക്കേണ്ട ആരോഗ്യപരമായ നിബന്ധനകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് കര്‍ശനമായി ശ്രദ്ധിക്കും.