ഈജിപ്ത് സൈനികരെ കൊല ചെയ്ത സംഭവം ഖത്തര്‍ അപലപിച്ചു

Posted on: August 21, 2013 7:37 am | Last updated: August 21, 2013 at 7:37 am
SHARE

ദോഹ: ഈജിപ്തിലെ സീനായില്‍ ഇന്നലെ വൈകിട്ട് ഇരുപത്തിയഞ്ചോളം ഈജിപ്ഷ്യന്‍ സൈനികര്‍ ദാരുണമായി മരിക്കാനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ അക്രമ നടപടിയെ ഖത്തര്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു.മരണപ്പെട്ടവരുടെ ബന്ധുജനങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ക്ക് രോഗശമനവും ബന്ധുജനങ്ങള്‍ക്ക് സമാധാനവും ക്ഷമയും നേരുകയും ചെയ്തു.ഈജിപ്തില്‍ സൈനികര്‍ക്ക് നേരെ നടക്കുന്ന ഹീനമായ ആക്രമണ നീക്കങ്ങള്‍ ആശാവഹമല്ല.എല്ലാ വിഭാഗം ആളുകളും ചേര്‍ന്നിരിക്കുന്ന സംവാദവും ചര്‍ച്ചയുമാണ് അവിടെ നടക്കേണ്ടത്.ആ രാജ്യത്ത് സമാധാനവും സുരക്ഷയും തിരിച്ചു കൊണ്ട് വരേണ്ടതുണ്ട്.ആഭ്യന്തര മത്രാലായത്തെ ഉദ്ധരിച്ചു കൊണ്ട് ‘അല്‍ റായ’ റിപ്പോര്‍ട്ട് ചെയ്തു.