എം എം മണി വീണ്ടും ഇടുക്കിയില്‍

Posted on: August 21, 2013 12:49 am | Last updated: August 21, 2013 at 12:49 am
SHARE

തൊടുപുഴ: കുപ്രസിദ്ധമായ മണക്കാട് പ്രസംഗത്തിന്റെ പേരില്‍ ഇടുക്കി വിടേണ്ടി വന്ന സി പി എം മുന്‍ ജില്ലാ സെക്രട്ടറി എം എം മണി ഏഴ് മാസത്തിനും 13 ദിവസത്തിനും ശേഷം ഇന്ന് വീണ്ടും സ്വന്തം ജില്ലയിലെത്തുന്നു. ഹൈക്കോടതി വിധി പ്രകാരം എത്തുന്ന മണിയെക്കാത്തിരിക്കുന്നത് പാര്‍ട്ടി സഖാക്കളുടെ ആവേശകരമായ സ്വീകരണങ്ങളാണ്. പീരുമേട് സബ് ജയിലിലെ 44 ദിവസത്തെ വാസത്തിന് ശേഷം ഇടുക്കി പ്രവേശത്തിന് വിലക്ക് എന്ന ഹൈക്കോടതി ഉപാധിയോടെ ജാമ്യം ലഭിച്ച് ജില്ല വിട്ട മണി ഈ കാലയളവില്‍ പാര്‍ട്ടി നടപടിക്ക് വിധേയനായെങ്കിലും ഒരു സംസ്ഥാന നേതാവിന്റെ പരിവേഷത്തോടെയാണ് മടങ്ങിയെത്തുന്നത്.