സോളാര്‍ കേസ് ഒത്തുതീര്‍ക്കാന്‍ സി പി എം ശ്രമിക്കുന്നു: ബി ജെ പി

Posted on: August 21, 2013 12:46 am | Last updated: August 21, 2013 at 12:46 am
SHARE

തൃശൂര്‍: സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി ജെ പി സമരം ശക്തമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം 23ന് കലക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും. സെപ്തംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ സോളാര്‍ വിഷയവും വിലക്കയറ്റവും ഉന്നയിച്ച് ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. 26ന് പാലക്കാട് സംസ്ഥാന കമ്മിറ്റി യോഗം സോളാര്‍ വിഷയത്തില്‍ കൂടുതല്‍ സമരങ്ങള്‍ക്ക് രൂപം നല്‍കും. സി പി എം സെക്രട്ടേറിയറ്റ് ഉപരോധം ഒത്തുതീര്‍പ്പിലൂടെ അവസാനിപ്പിച്ച് ഇടത് മുന്നണി പ്രക്ഷോഭം ഒരു മാസത്തേക്ക് മാറ്റിവച്ചത് കേസ് തന്നെ ഒത്തുതീര്‍പ്പാക്കാനാണെന്നും മുരളീധരന്‍ ആരോപിച്ചു.