Connect with us

Palakkad

115 വര്‍ഷം പഴക്കമുള്ള അത്താണി പുതുതലമുറക്കാര്‍ക്ക് കൗതുകമാകുന്നു

Published

|

Last Updated

വണ്ടിത്താവളം: നന്ദിയോട് ഏറനാട്ട്ചള്ള റോഡില്‍ 115 വര്‍ഷത്തിന് മുമ്പ് സ്ഥാപിച്ച അത്താണി പുതുതലമുറക്കാര്‍ക്ക് കൗതുകമാകുന്നു.

സഞ്ചാരയോഗ്യമായ റോഡോ ചരക്ക് വാഹനങ്ങളോ ഇല്ലാത്ത കാലത്ത് തലച്ചുമടായി ചരക്ക് കടത്തുന്ന കാല്‍നട യാത്രികരെ സഹായിക്കാനാണ് റോഡില്‍ അത്താണിക്കല്ല് സ്ഥാപിച്ചിരുന്നത്.
നന്ദിയോട് ഏറാട്ട്ചള്ള റോഡില്‍ കാണപ്പെടുന്നത് 115 വര്‍ഷം മുമ്പ് ചിന്നപ്പണ്ടാരം എന്ന ഭൂ ഉടമ തന്റെ ഭാര്യ നാഞ്ചി ആയയുടെ സ്മരണയാണ്. ഗര്‍ഭിണിയായിരുന്ന നാഞ്ചിആയി വീട്ടില്‍ നിന്ന് താഴെ വീണ് മരണപ്പെടുകയായിരുന്നു.
ഇത്തരത്തില്‍ മരണപ്പെടുന്നവരുടെ സ്മരണാര്‍ഥമായും അത്താണികള്‍ സ്ഥാപിക്കാറുണ്ട്. ഇത് ആദ്യകാല ആചാരങ്ങളുടെ ഭാഗവുമാണ്.
അത്താണികള്‍ക്കൊപ്പം വഴിയോരങ്ങളില്‍ തണ്ണീര്‍പന്തലുകള്‍ സ്ഥാപിച്ച് കാല്‍നട യാത്രികര്‍ക്ക് മോരുവെള്ളവും നല്‍കാറുണ്ട്. അക്കാലത്തെ നാട്ടുപ്രമാണിമാരാണ് ദാനധര്‍മം പ്രചരിപ്പിക്കുന്നതിനായി തണ്ണീര്‍പന്തലുകള്‍ സ്ഥാപിച്ചിരുന്നത്.

 

 

Latest