Connect with us

Wayanad

സൗജന്യ ദന്ത പരിശോധനാ ക്യാമ്പ്

Published

|

Last Updated

കല്‍പറ്റ: ശ്രീ സത്യസായി സേവാ സംഘടനയും വൈത്തിരി ബി ആര്‍ സിയും ജി വി എച്ച് എസ് എസ് കല്‍പ്പറ്റയുടെ എന്‍ എസ് എസ് യൂണിറ്റും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെന്റല്‍ സയന്‍സും സംയുക്തമായി നടത്തുന്ന സൗജന്യ ദന്ത പരിശോധന-രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് നാളെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ മുണ്ടേരി ജി വി എച്ച് എസ് എസില്‍ വെച്ച് നടക്കും. വളരെ ചെലവേറിയ ദന്തചികിത്സ തികച്ചും സൗജന്യമായി ക്യാമ്പില്‍ വെച്ചും തുടര്‍ ചികിത്സ കൂര്‍ഗ് ഡെന്റല്‍ കോളജില്‍ വെച്ചും വിദഗ്ധ ഡോക്ടറുടെ സേവനത്തോടെ ലഭ്യമാകുന്നു.
ദന്ത പരിശോധന ക്യാമ്പ്മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി ആലി ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ. ദന്ത പരിശോധന ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 പേര്‍ക്ക് മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9349893921, 9495785394, 9496341503.

 

Latest