കിണറില്‍ പമ്പ് സ്ഥാപിക്കാന്‍ വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ലെന്ന്

Posted on: August 21, 2013 12:19 am | Last updated: August 21, 2013 at 12:19 am
SHARE

കല്‍പറ്റ: വീട്ടിലേക്ക് കുടിവെള്ളത്തിനും ജലസേചനത്തിനുമായി കുഴിച്ച കിണറില്‍ പമ്പ് സ്ഥാപിക്കാന്‍ വൈദ്യുതി കണക്്ഷന്‍ നല്‍കാന്‍ കെഎസ്ഇബി തയ്യാറാകുന്നില്ലെന്ന് ആരോപണം. വൈദ്യുതി കണക്്ഷന്‍ നല്‍കണമെന്ന എഡിഎമ്മിന്റെ ഉത്തരവ് ഹൈക്കോടതി അംഗീകരിച്ചിട്ടും ചിലരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തനിക്ക് വൈദ്യുതി കണക്്ഷന്‍ നല്‍കാത്തതെന്ന് പനമരം ചെറുകാട്ടൂര്‍ കരിമംകുന്ന് സ്വദേശി സെബാസ്റ്റ്യന്‍ കൂനങ്കിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഈ മാസം 23നകം വ ദൈ്യുതി കണക്്ഷന്‍ നല്‍കിയില്ലെങ്കില്‍ താനും ഭാര്യയും ബധിരയായ മകളും മകനും മരണം വരെ നിരാഹാരസമരം നടത്തുമെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു.

എഡിഎമ്മിന്റെ ഉത്തരവ് നടപ്പാക്കാന്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന് ആര്‍ഡിഒ ഉത്തരവിട്ടെങ്കിലും അതും നടപ്പായില്ലെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു. 1991 മുതല്‍ താമസിക്കുന്ന സ്ഥലത്ത് കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ളതിനാല്‍ അഏയല്‍വാസിയും കുറിച്യസമുദായത്തില്‍പ്പെട്ട ആളുമായ പുലമൂല അണ്ണന്റെ രണ്ട് സെന്റ് സ്ഥലം നിയമപ്രകാരം വാങ്ങി കിണര്‍ കുഴിച്ചിരുന്നു. ഡീസല്‍ പമ്പ്‌സെറ്റ് ഉപയോഗിച്ചായിരുന്നു ഇതുവരെ വീട്ടിലേക്ക് വെള്ളമെത്തിച്ചിരുന്നത്. ഡീസല്‍ മോട്ടോര്‍ കേടായതിനെ തുടര്‍ന്നാണ് വൈദ്യുതി മോട്ടോര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചതും വൈദ്യുതി കണക്്ഷന് അപേക്ഷ നല്‍കിയതും. എന്നാല്‍ കണക്്ഷന്‍ നല്‍കാന്‍ വന്ന ലൈന്‍മാനെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22ന് അയല്‍വാസികള്‍ തടയുകയായിരുന്നു. എഡിഎമ്മിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് വൈദ്യുതി കണക്്ഷന്‍ നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. അയല്‍വാസികള്‍ വെള്ളമെടുക്കുന്നത് തടയരുതെന്നും 28 മീറ്റര്‍ റോഡിലൂടെ സര്‍വീസ് ലൈന്‍ വലിച്ച് കണക്്ഷന്‍ നല്‍കണമെന്നുമായിരുന്നു ഉത്തരവ്. ഈ വര്‍ഷം മാര്‍ച്ചില്‍ ഈ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന് ഏപ്രിലില്‍ ആര്‍ഡിഒ ഉത്തരവിട്ടിരുന്നു. എന്നാല്‍, തനിക്ക് കണക്്ഷന്‍ നല്‍കാതെ ഇതേ പോസ്റ്റില്‍ നിന്ന് പ്രദേശത്തെ ആറുവീട്ടുകാര്‍ക്ക് കെഎസ്ഇബി കണക്്ഷന്‍ നല്‍കുകായിരുന്നു.
ഒമ്പതുമാസമായി താനും കുടുംബവും കുടിവെള്ളമില്ലാതെ കഷ്ടപ്പെടുകയാണെന്നും കുന്നിന്‍മുകളിലെ വീട്ടിലും തോട്ടത്തിലും വെള്ളമില്ലാത്തതിനാല്‍ പച്ചക്കറികളും വാഴയും ഉള്‍പ്പെടെയുള്ള കൃഷികള്‍ നശിച്ചെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു. അമ്പതിനായിരം രൂപയുടെ നഷ്ടമാണ് ഇതുവഴിയുണ്ടായത്. ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും വികലാംക കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here