Connect with us

Kozhikode

ബസ് സ്റ്റോപ്പിലേക്ക് ലോറി പാഞ്ഞുകയറി: യുവാവ് മരിച്ചു

Published

|

Last Updated

കോഴിക്കോട്: നടക്കാവ് ഇംഗ്ലീഷ് പള്ളി ജംഗ്ഷന് സമീപം ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി ലോറിയിലുണ്ടായിരുന്ന യുവാവ് മരിച്ചു. കല്ലായ് തിരുനെല്ലാംപറമ്പ് അപ്പക്കൂട്ടില്‍ അലിയുടെ മകന്‍ പി ടി എ റഹീം (35) ആണ് മരിച്ചത്. ഇന്നലെ രാവിലെ അഞ്ചരയോടെയായിരുന്നു അപകടം.
ഇംഗ്ലീഷ് പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ലോറി, ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി നില്‍ക്കുകയായിരുന്നു. ലോറിയില്‍ ഡ്രൈവറും ക്ലീനറും കച്ചവടക്കാരനായ റഹീമുമാണ് ഉണ്ടായിരുന്നത്. ലോറിയുടെ ഇടതുവശത്ത് ഇരുന്ന റഹീമിനെ ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുണ്ടല്‍പേട്ടയില്‍ നിന്ന് തക്കാളി കൊണ്ടുവരികയായിരുന്നു ലോറി. ഭാര്യ: ഫറൂസ. മക്കള്‍: ഫെയ്ത, ഷെയ്മ.

 

---- facebook comment plugin here -----

Latest