Connect with us

International

ബേനസീര്‍ വധം: മുശര്‍റഫിനെ പ്രതിചേര്‍ത്തു

Published

|

Last Updated

റാവല്‍പിണ്ടി: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തില്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷര്‍റഫിനെ പ്രതി ചേര്‍ത്തു. 2007 ല്‍ വെടിയേറ്റാണ് ഭൂട്ടോ മരിച്ചത്. പ്രതിപക്ഷ നേതാവായിരിക്കെയാണ് ബേനസീര്‍ വധിക്കപ്പെട്ടത്. ബേനസീര്‍ ഭൂട്ടോയുടെ വധത്തില്‍ മുന്‍ പട്ടാള മേധാവിയും ഭരണാധികാരിയുമായിരുന്ന മുഷര്‍റഫിന് പങ്കുണ്ടെന്നാണ്് കുറ്റപത്രം പറയുന്നത്. ഇതിന് മുഷര്‍റഫിന്റെ നേതൃത്വത്തില്‍ ഗുഢാലോചനയും നടന്നു.
എന്നാല്‍ ആരോപണങ്ങള്‍ മുഷര്‍റഫ് നിഷേധിച്ചു. തനിക്കെതിരെ ചുമത്തിയ കുറ്റം രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു. റാവല്‍പിണ്ടിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഭൂട്ടോ കൊല്ലപ്പെട്ടത്. യാതൊരു തെളിവും തന്റെ കക്ഷിക്കെതിരെയില്ലെന്ന് മുഷര്‍റഫിന്റെ അഭിഭാഷക സയേദ അഫ്ഷാ ആദില്‍ വാദിച്ചു. മുഷര്‍റഫിനൊപ്പം മറ്റ് ആറ് പേര്‍ക്കെതിരെയും കുറ്റം ചുമത്തപ്പെട്ടു. രണ്ട് മുതിര്‍ന്ന പോലീസുകാരും നാല് തീവ്രവാദികളുമാണ് കുറ്റപത്രത്തിലെ മറ്റ് പ്രതികള്‍. കുറ്റം അടിസ്ഥാന രഹിതമാണെന്നും കോടതിയില്‍ നേരിടുമെന്നും മുഷര്‍റഫിന്റെ അഭിഭാഷക പറഞ്ഞു.