പ്രതിപക്ഷ പാര്‍ട്ടികളുമായി ടുണീഷ്യന്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായി

Posted on: August 20, 2013 11:37 pm | Last updated: August 20, 2013 at 11:42 pm
SHARE

fethi1ടുണിസ്: ടുണീഷ്യയില്‍ ഭരണം നടത്തുന്ന ഇസ്‌ലാമിസ്റ്റ് പാര്‍ട്ടി അന്നഹ്ദ പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ചക്ക് തയ്യാറായി. ഈ ആഴ്ചയില്‍ തന്നെ ചര്‍ച്ച തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. 2011ലെ അറബ് വസന്തത്തോടെ ആരംഭിച്ച രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത്. പാര്‍ട്ടിയുടെ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ഫെത്തി അയാതിയാണ് മാധ്യമ പ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ചത്.

പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പര്‍ട്ടികളുമായുള്ള ഒരു തുറന്ന ചര്‍ച്ചക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അറബ് വസന്തത്തിന്റെ തുടക്കം കുറിച്ച ടുണീഷ്യയില്‍ ജനകീയ പ്രക്ഷോഭം നീണ്ട കാലത്തെ ബിന്‍ അലി ഭരണത്തിന് അന്ത്യം കുറിച്ചിരുന്നു. ഈജിപ്തില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സൈന്യം പുറത്താക്കി അധികാരം പിടിച്ചെടുത്തതോടെ ടുണീഷ്യയിലെ പ്രതിപക്ഷം ശക്തിപ്രാപിച്ചു വരുന്നതിനിടെയാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത്. 2011ല്‍ അന്നഹ്ദ 41 ശതമാനം വോട്ട് നേടിയാണ് അധികാരത്തിലേറിയത്.