സൈനികരുടെ മൃതദേഹങ്ങള്‍ ഖബറടക്കി

Posted on: August 20, 2013 11:26 pm | Last updated: August 20, 2013 at 11:26 pm
SHARE

കൈറോ: ഞായറാഴ്ച രാത്രി സിനായി മേഖലയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ ഖബറടക്കി. ഇസ്‌റാഈല്‍, ഫലസ്തീന്‍ അതിര്‍ത്തിയിലെ റഫാ മേഖലയിലുണ്ടായ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിനിടെ, സിനായിയില്‍ ഇന്നലെയുണ്ടായ ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ സൈനിക സന്നാഹം ശക്തമാക്കിയതിനിടെയാണ് ആക്രമണം ഉണ്ടായത്.