ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക് മീറ്റ്: മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ കൂടി പുറത്തായി

Posted on: August 20, 2013 8:56 pm | Last updated: August 20, 2013 at 9:20 pm
SHARE

Asian-Youth-Gamesനാന്‍ജിംഗ്: ചൈനയിലെ നാന്‍ജിംഗില്‍ നടക്കുന്ന ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക് മീറ്റില്‍ നിന്ന് പ്രായക്കൂടുതലിന്റെ പേരില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ കൂടി പുറത്ത്. ഭാരോദ്വഹന താരങ്ങളാണ് പുറത്തായത്. വനിതാവിഭാഗം 48 കിലോയില്‍ മത്സരിക്കാനിരുന്ന ചന്ദ്രിക തരഫ്ദാര്‍, 53 കിലോ വിഭാഗത്തില്‍ മത്സരിക്കാനിരുന്ന ജ്യോതി മാല്‍, പുരുഷന്‍മാരുടെ 62 കിലോ വിഭാഗത്തില്‍ മത്സരിക്കാനിരുന്ന അക്ഷയ് ഭഗവാന്‍ എന്നിവരെയാണ് പുറത്തായത്.

1997ലോ അതിനുശേഷമോ ജനിച്ച താരങ്ങള്‍ക്കു മാത്രമേ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളൂവെന്ന വ്യവസ്ഥയാണ് മൂവര്‍ക്കും തിരിച്ചടിയായത്. 1996 ലാണ് മൂന്നുപേരുടേയും ജനനം. മീറ്റില്‍ പങ്കെടുക്കാന്‍ പോയ 18 ഇന്ത്യന്‍ താരങ്ങളെ ഇതേ പ്രശ്‌നത്തില്‍ നേരത്തെ വിലക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മൂന്ന് താരങ്ങള്‍ കൂടി പുറത്തായത്.