ജീവകാരുണ്യ ദിനത്തിന്റെ സന്ദേശവാഹകരാവുക

Posted on: August 20, 2013 7:11 pm | Last updated: August 20, 2013 at 8:13 pm
SHARE
Nabeel ibrahim khan inaugurating the programme
ഫോട്ടോ. മീഡിയ പ്‌ളസ് സംഘടിപ്പിച്ച ലോക ജീവകാരുണ്യ ദിനാഘോഷ പരിപാടികള്‍ ഐക്യ രാഷ്ട്ര സംഘടനയുടെ മുന്‍ വളണ്ടിയര്‍ നബീല്‍ ഇബ്രാഹീം ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു.

ദോഹ. ജീവിതം ധന്യമാകുന്നത് നമ്മെകൊണ്ട് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടാകുമ്പോഴാണെന്ന്്്്്് ലോകജീവകാരുണ്യ ദിനാചരണത്തോടനുബന്ധിച്ച് മീഡിയ പഌസ് സംഘടിപ്പിച്ച സെമിനാറില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു. ഈ രംഗത്ത് കൂട്ടായ ചിന്തയും പരിശ്രമങ്ങളുമാണ് ജീവകാരുണ്യദിനം ലക്ഷ്യം വെക്കുന്നതെന്ന് പ്രസംഗകര്‍ അഭിപ്രായപ്പെട്ടു.

ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം 2009 മുതല്‍ എല്ലാ വര്‍ഷവും ആഗസ്ത് 19 ആണ് ലോക ജീവകാരുണ്യ ദിനമായി ആചരിക്കുന്നത്.
ഐക്യ രാഷ്ട്ര സംഘടനയുടെ മുന്‍ വളണ്ടിയര്‍ നബീല്‍ ഇബ്രാഹീം ഖാന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയവും വിഭാഗീയവുമായ പരിഗണനകള്‍പ്പുറം മാനവികതയുടെ അടിസ്ഥാനത്തിലുള്ള സമീപനവും ചിന്താഗതിയും വളരുമ്പോള്‍ ലോകത്ത് വമ്പിച്ച മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് റഈസ് അഹ് മദ്, സിജി ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ. എം. പി. ഷാഫി ഹാജി, സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ ചെയര്‍മാന്‍ ഡോ. വണ്ടൂര്‍ അബൂബക്കര്‍, ദ ട്രൂത്ത് ഡയറക്ടര്‍ മുനീര്‍ മങ്കട, സൗദിയ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ദാവൂദ്, വോയ്‌സ് ഓഫ് കേരള അഹ് ലന്‍ ദോഹ പ്രോഗ്രാം ഡയറക്ടര്‍ യതീന്ദ്രന്‍ മാസ്റ്റര്‍, ഫാലഹ്് നാസര്‍ ഫാലഹ്് ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ കെ.വി. അബ്ദുല്ലക്കുട്ടി, ക്വിക് പ്രിന്റ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഉസ് മാന്‍ മുഹമ്മദ് സംസാരിച്ചു.
മീഡിയ പ്‌ളസ് സി. ഇ. ഒ അമാാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. അരനൂറ്റാണ്ടിലെറെയായി ഖത്തറിലും നാട്ടിലും സ്തുത്യര്‍ഹമായ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡോ. എം. പി. ഷാഫി ഹാജിയെ ചടങ്ങില്‍ ആദരിച്ചു. ഐക്യ രാഷ്ട്ര സംഘടനയുടെ മുന്‍ വളണ്ടിയറും ചടങ്ങിലെ മുഖ്യ അതിഥിയുമായിരുന്ന നബീല്‍ ഇബ്രാഹീം ഖാന്‍ ഷാഫി ഹാജിയെ പൊന്നാടയണിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here