Connect with us

Gulf

നോക്കിയ ഇപ്പോഴും പ്രിയങ്കരം: സാംസങ്ങിനു രണ്ടാം സ്ഥാനം

Published

|

Last Updated

ദുബൈ:മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ കൈയിലെ ഹാന്‍ഡ് സെറ്റുകളുടെ അനുപാത കണക്ക് ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി പുറത്തുവിട്ടു.

നോക്കിയയാണ് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത്. 56.4 ശതമാനം ആളുകളുടെയും കൈയില്‍ നോക്കിയയാണ്. സാംസങ്ങ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. എന്നാല്‍ 13.8 ശതമാനം മാത്രമെ സാംസങ്ങ് ഉപയോഗിക്കുന്നുള്ളൂ. ബ്ലാക്ക്‌ബെറി 10.7, ആപ്പിള്‍ 7.4 എന്നിങ്ങനെയാണ് ശതമാനം.
2013 ല്‍ സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം 44 ശതമാനം വര്‍ധിച്ചു. ഏറ്റവും വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണ്‍ സാംസങ്ങ് എസ് ത്രീയാണ്. 2.6 ശതമാനം രജിസ്‌ട്രേഷന്‍ നടന്നു. ഐ ഫോണ്‍ ഫോര്‍ എസ് 2.5 ശതമാനത്തോടെ രണ്ടാം സ്ഥാനത്തും രണ്ട് ശതമാനത്തോടെ ഐ ഫോണ്‍ ഫോര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
മികച്ച ഓപ്പറേറ്റിംഗ് സിസ്റ്റമായി ആളുകള്‍ കാണുന്നത് ആക്‌സെഞ്ച്വര്‍ സിംബിയനെയാണ്. 38 ശതമാനം പേര്‍ ഇത് ഉപയോഗിക്കുന്നു. ബ്ലാക്ക്‌ബെറി രണ്ടാം സ്ഥാനത്തും (23 ശതമാനം), ആന്‍ഡ്രോയ്ഡ് മൂന്നാം സ്ഥാനത്തും (21 ശതമാനം), ആപ്പിള്‍ നാലാം സ്ഥാനത്തും (16 ശതമാനം). നോക്കിയയുടെ 1280, 1282 മോഡലുകളാണ് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത്. നോക്കിയ 101, നോക്കിയ ഇ ഫൈവ് എന്നിവയും ധാരാളം പേര്‍ ഉപയോഗിക്കുന്നു.
ഐ ട്യൂണ്‍സാണ് കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷന്‍. 401 കോടി സന്ദര്‍ശകര്‍ അതിനുണ്ട്. ഫേസ് ബുക്ക് ആണ് ഏറ്റവും ഇഷ്ടപ്പെട്ട സൈറ്റ്. 87 ശതമാനം പേര്‍ ഇത് ഉപയോഗിക്കുന്നു.

 

Latest