Connect with us

Gulf

സ്‌കോട്ട 22 യുവതീയുവാക്കള്‍ക്ക് മംഗല്യമൊരുക്കി

Published

|

Last Updated

ദുബൈ: യു എ ഇയിലെ സര്‍ സൈദ് കോളജ് അലുംനി ഫോറം (സ്‌കോട്ട) 22 യുവതീയുവാക്കള്‍ക്ക് മംഗല്യഭാഗ്യമൊരുക്കി. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള നിര്‍ധനരായ 11 ജോഡികളാണ് സ്വാതന്ത്ര്യദിനത്തില്‍ സര്‍ സൈദ് കോളജ് ക്യാമ്പസില്‍ വിവാഹിതരായത്.
സമൂഹത്തിലെ വിവിധ ജാതിമത വിഭാഗങ്ങളില്‍പ്പെട്ട നൂറുകണക്കിനു ആളുകള്‍ വിവാഹത്തിനു സാക്ഷ്യം വഹിച്ചു. മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു. ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി, സംവിധായകന്‍ സലിം അഹമ്മദ്, പിന്നണി ഗായിക സയനോര ഫിലിപ്പ് സംബന്ധിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഖലീല്‍ ചൊവ്വ അധ്യക്ഷത വഹിച്ചു. സ്‌കോട്ട പ്രസിഡന്റ് ടി കെ ആശിഖ്, എം എല്‍ എമാരായ ജയിംസ് മാത്യു, കെ എം ഷാജി, നഗരസഭാ അധ്യക്ഷ റംല പക്കര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനു തോമസ്, സതീശന്‍ പാച്ചേനി, സി കെ പി പത്മനാഭന്‍, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, കെ വി മുഹമ്മദ് കുഞ്ഞി, കെ അബ്ദുല്‍ ഖാദര്‍, പി മഹ്്മൂദ്, പി എ റശീദ്, കെ വി അബ്ദുല്‍ റസാഖ്, അള്ളാംകുളം മഹ്്മൂദ്, അബ്ദുല്‍ മുനീര്‍, സി പി ജലീല്‍ പ്രസംഗിച്ചു. ഫാ. തോംസണ്‍, പുനലൂര്‍ പ്രഭാകരസ്വാമി, ഹാശിര്‍ ബാഖവി ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. സ്‌നേഹമംഗല്യം എന്ന പേരില്‍ നടപ്പിലാക്കിയ പദ്ധതിയില്‍ വിവാഹിതരായവര്‍ക്ക് സ്‌കോട്ടയുടെ നേതൃത്വത്തില്‍ ആഭരണങ്ങളും വസ്ത്രങ്ങളും നല്‍കിയിരുന്നു.

 

 

Latest